Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threat To Cash

നാ​ണ്യ​വി​ള​ക​ൾക്കും ഹ്ര​സ്വ​കാ​ല വി​ള​ക​ൾ​ക്കും ഭീ​ഷ​ണി

ക​​​​​രു​​​​​വാ​​​​​ര​​​​​കു​​​​​ണ്ട് (മ​​​​​ല​​​​​പ്പു​​​​​റം): ജ​​​​​ല​​​​​സ​​​​​മൃ​​​​​ദ്ധി​​​​​ക്കു പേ​​​​​രു​​​​​കേ​​​​​ട്ട മ​​​​​ല​​​​​പ്പു​​​​​റം ജി​​​​​ല്ല​​​​​യി​​​​​ലെ ക​​​​​രു​​​​​വാ​​​​​ര​​​​​കു​​​​​ണ്ട് പ്ര​​​​​ദേ​​​​​ശം വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യു​​​​​ടെ പി​​​​​ടി​​​​​യി​​​​​ൽ. വി​​​​​ഷു​​​​​വും മ​​​​​റ്റ് ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളും മു​​​​​ന്നി​​​​​ൽ ക​​​​​ണ്ട് കൃ​​​​​ഷി​​​​​യി​​​​​റ​​​​​ക്കി​​​​​യ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യു​​​​​ടെ ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ൽ വി​​​​​ള​​​​​ക​​​​​ൾ ന​​​​​ശി​​​​​ച്ച​​​​​തി​​​​​ൽ ക​​​​​ണ്ണീ​​​​​ർ വാ​​​​​ർ​​​​​ക്കു​​​​​ന്നു.

വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യെ തു​​​​​ട​​​​​ർ​​​​​ന്ന് നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ളും ഹ്ര​​​​​സ്വ​​​​​കാ​​​​​ല വി​​​​​ള​​​​​ക​​​​​ളും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ന​​​​​ശി​​​​​ച്ചു. പ്ര​​​​​തി​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ച് വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ത്ത ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു നേ​​​​​ന്ത്ര​​​​​വാ​​​​​ഴ​​​​​ക​​​​​ളും പ​​​​​ച്ച​​​​​ക്ക​​​​​റി കൃ​​​​ഷി​​​​യു​​​​​മാ​​​​​ണ് പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ന​​​​​ശി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി പ​​​​​ക​​​​​ൽ സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന വെ​​​​​യി​​​​​ലി​​​​​ന് ഇ​​​​​തു​​​​​വ​​​​​രെ അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടാ​​​​​ത്ത അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ചൂ​​​​​ടാ​​​​​ണെ​​​​​ന്നും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ജ​​​​​ല​​​​​സേ​​​​​ച​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ല​​​​​ക​​​​​ളും കാ​​​​​യ്ക​​​​​ളും വേ​​​​​ന​​​​​ൽ​​ചൂ​​​​​ടി​​​​​ൽ ക​​​​​രി​​​​​ഞ്ഞു​​​​​ണ​​​​​ങ്ങു​​​​​ന്ന​​​​​ത് ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​ക​​​​​ളാ​​​​​ണെ​​​​​ന്നും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് നേ​​​​​ന്ത്ര​​​​​വാ​​​​​ഴ​​​​​ക​​​​​ളാ​​​​​ണ് മൂ​​​​​പ്പെ​​​​​ത്തും മു​​​​​ന്പേ ശ​​​​​ക്ത​​​​​മാ​​​​​യ ചൂ​​​​​ടി​​​​​ൽ ഒ​​​​​ടി​​​​​ഞ്ഞ് വീ​​​​​ണ​​​​​ത്. മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മ​​​​​റ്റു കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​ക​​​​​ളെ​​​​​യും ചൂ​​​​​ട് സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ജ​​​​​ല​​​​​സേ​​​​​ച​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ജാ​​​​​തി, ഗ്രാ​​​​​ന്പൂ, കൊ​​​​​ക്കോ, ക​​​​​മു​​​​​ക് തു​​​​​ട​​​​​ങ്ങി​​​​​യ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ൾ ഒ​​​​​ന്ന​​​​​ട​​​​​ങ്കം നാ​​​​​ശ​​​​​ത്തി​​​​​ന്‍റെ വ​​​​​ക്കി​​​​​ലാ​​​​​ണ്.

ചേ​​​​​ന, വാ​​​​​ഴ, ക​​​​​പ്പ, ചേ​​​​​ന്പ്, ചെ​​​​​റു​​​​​കി​​​​​ഴ​​​​​ങ്ങ് എ​​​​​ന്നി​​​​​വ കും​​​​​ഭ​​​​​മാ​​​​​സ​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന വേ​​​​​ന​​​​​ൽ​​​​​മ​​​​​ഴ​​​​​യു​​​​​ടെ ഈ​​​​​ർ​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​ണ് ന​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ മ​​​​​ല​​​​​യോ​​​​​ര​​​​​ത്ത് ചി​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ വേ​​​​​ന​​​​​ൽ​​​​​മ​​​​​ഴ ല​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ ത​​​​​ന്നെ വി​​​​​ള​​​​​യി​​​​​റ​​​​​ക്കി​​​​​യ ന​​​​​ടീ​​​​​ൽ വ​​​​​സ്തു​​​​​ക്ക​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​തി​​​​​ക​​​​​ഠി​​​​​ന വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യി​​​​​ൽ വി​​​​​ത്ത​​​​​ട​​​​​ക്കം ന​​​​​ശി​​​​​ച്ചു​​​​​പോ​​​​​യ​​​​​താ​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

ക​​​​​മു​​​​​കി​​​​​ൻ പൂ​​​​​ക്കു​​​​​ല​​​​​ക​​​​​ൾ ഉ​​​​​ണ​​​​​ങ്ങി ന​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​മു​​​​​ക് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും വ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ട​​​​യ്​​​​​ക്ക​​​​​യ്ക്ക് ഈ ​​​​​വ​​​​​ർ​​​​​ഷം മാ​​​​​ന്യ​​​​​മാ​​​​​യ വി​​​​​ല ല​​​​​ഭി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് വേ​​​​​ന​​​​​ലി​​​​​ൽ അ​​​​​ട​​​​​യ്ക്ക​​​​​ക്കു​​​​​ല​​​​​ക​​​​​ൾ ഉ​​​​​ണ​​​​​ങ്ങി ന​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.
കൊ​​​​​ക്കോ, ജാ​​​​​തി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കും വ​​​​​ര​​​​​ൾ​​​​​ച്ച ക​​​​​ന​​​​​ത്ത ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ് സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​ല​​​​​സേ​​​​​ച​​​​​നം ന​​​​​ട​​​​​ത്തി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന കു​​​​​ള​​​​​ങ്ങ​​​​​ളും വ​​​​​റ്റി​​​​​പ്പോ​​​​​യി.

മ​​​​​ല​​​​​യോ​​​​​ര​​​​​ത്ത് ല​​​​​ഭി​​​​​ച്ച നേ​​​​​രി​​​​​യ തോ​​​​​തി​​​​​ലു​​​​​ള്ള വേ​​​​​ന​​​​​ൽ മ​​​​​ഴ​​​​​യി​​​​​ൽ കാ​​​​​പ്പി​​​​​ച്ചെ​​​​​ടി​​​​​ക​​​​​ളി​​​​​ൽ പൂ​​​​​വി​​​​​ട്ടെ​​​​​ങ്കി​​​​​ലും തു​​​​​ട​​​​​ർ മ​​​​​ഴ ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വ നാ​​​​​ശ​​​​​ത്തി​​​​​ന്‍റെ വ​​​​​ക്കി​​​​​ലാ​​​​​ണ്. വ​​​​​ര​​​​​ൾ​​​​​ച്ച തു​​​​​ട​​​​​രു​​​​​ന്ന​​​​​ത് അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണി​​​​​ലെ വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പി​​​​​നെ​​​​​യും സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും.

വേ​​​​​ന​​​​​ലി​​​​​ൽ ജ​​​​​ല​​​​​സേ​​​​​ച​​​​​നം ന​​​​​ട​​​​​ത്തി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളെ​​​​​യാ​​​​​ണ് വ​​​​​ര​​​​​ൾ​​​​​ച്ച സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ച​​​​​ത്. പു​​​​​ഴ​​​​​ക​​​​​ളും കി​​​​​ണ​​​​​റു​​​​​ക​​​​​ളും കു​​​​​ള​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ജ​​​​​ല​​​​​സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളെ​​​​​ല്ലാം ത​​​​​ന്നെ വ​​​​​റ്റി​​​​​വ​​​​​ര​​​​​ണ്ടു തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ കു​​​​​ടി​​​​​വെ​​​​​ള്ള ക്ഷാ​​​​​മ​​​​​വും രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ക​​​​​ടു​​​​​ത്ത വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​നു​​​​​ള്ള തീ​​​​​വ്ര​​​​​ശ്ര​​​​​മ​​​​​മാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്ന​​​​​ത്.

ഇ​​​​​ത്ത​​​​​വ​​​​​ണ അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന വ​​​​​ര​​​​​ൾ​​​​​ച്ച​​​​​യും വേ​​​​​ന​​​​​ൽ​​​​​ചൂ​​​​​ടും ശ​​​​​രീ​​​​​ര അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​ക​​​​​ളും ഓ​​​​​ർ​​​​​മ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് മു​​​​​തി​​​​​ർ​​​​​ന്ന ആ​​​​​ളു​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ താ​​​​​പ​​​​​നി​​​​​ല ഉ​​​​​യ​​​​​രു​​​​​ക​​​​​യും ഇ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​യി മ​​​​​ഴ കു​​​​​റ​​​​​യു​​​​​ക​​​​​യും വ​​​​​ര​​​​​ൾ​​​​​ച്ച ഉ​​​​​ണ്ടാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മെ​​​​​ന്ന കാ​​​​​ലാ​​​​​വ​​​​​സ്ഥ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പും ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ ആ​​​​​ശ​​​​​ങ്ക സൃ​​​​​ഷ്ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up